Wednesday, December 26, 2012

കൊല്ലാട് സി.എസ് .ഐ സഭയിലെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 24 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെട്ടു.പരിശീലനം നേടിയ അഞ്ചു കുട്ടികളെ അച്ചന്‍ പ്രതിഷ്ഠിച്ചു ഗായക സംഘത്തില്‍ അംഗങ്ങളാക്കി .തുടര്‍ന്ന് പ്രാരംഭ ശുശ്രൂഷയ്ക്ക് ശേഷം കാരോള്‍ സര്‍വീസ് നടത്തപ്പെട്ടു.റിട്ട.സുപ്രീം കോടതി ജസ്റ്റീസ് ശ്രീ.ജസ്റ്റീസ്.കെ.ടി .തോമസ്‌ ക്രിസ്മസ് സന്ദേശം നല്‍കി.കഴിഞ്ഞ 30 വര്‍ഷമായി സഭയില്‍ ഓര്‍ഗനിസ്റ്റ് ആയി സേവനം ചെയ്യുന്ന ക്വയര്‍ മാസ്റ്റര്‍ ജോണ്‍സന്‍ ഡാനിയേലിനെ അദ്ദേഹം സഭയ്ക്ക് വേണ്ടി പൊന്നാടയണിയിച്ചു .








Sunday, September 2, 2012

ഗായകസംഘഞായര്‍

ഇന്ന് ഞങ്ങള്‍ ഗായകസംഘഞായര്‍ പൂര്‍വാധികം ഭംഗിയായി ആചരിച്ചു. 
രാവിലെ 7.30നു പതിവ് ഗാന പരിശീലനത്തിന് ശേഷം 8 നു മൂന്നാം മണി മുഴങ്ങി. 
പിന്നീട് പരിശീലനം പൂര്‍ത്തിയാക്കി ഗായകസംഘത്തില്‍ അംഗമാകുന്നതിന് തയ്യാറായി വന്നിരിക്കുന്ന കുട്ടികളെക്കുറിച്ച് സഭയെ അറിയിക്കുകയും അവരെ പ്രതിഷ്ടിക്കുന്നതിനായി കൈക്കാരന്‍ ജെയിംസ്‌ കെ ജെ ഇടവക വികാരിയോടു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 ശ്രീ.കെ.ജെ.ജെയിംസ്‌ (കൈക്കാരന്‍)

അതിനു ശേഷം ആദ്യം നിലവിലുണ്ടായിരുന്ന അംഗങ്ങളെ പ്രതിഷ്ടിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു . 

 നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
 നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
 നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്‍കുന്നു
 നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്‍കുന്നു
 നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്‍കുന്നു 


 നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
 നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു 
 സെക്രട്ടറി കുര്യന്‍ കെ.പോള്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ വായിക്കുന്നു 
 പുതിയ അംഗങ്ങളെ പ്രതിഷ്ടിക്കുന്നു 
പുതിയ അംഗങ്ങളെ പ്രതിഷ്ടിക്കുന്നു 
പുതിയ അംഗങ്ങള്‍: അശ്വതി ചാക്കോ,സ്നേഹാമോള്‍ മനോജ്‌,ബോബിമോള്‍ ജേക്കബ്,ജീന ജോസ്,സോനാ മരിയ ജോസ്  

ഹരീഷ്മോന്‍ ഷിബു ലേഖന ഭാഗം വായിക്കുന്നു 
13-ആം കീര്‍ത്തനത്തിന്‍റെ രണ്ടു ചരണങ്ങള്‍ പാടിക്കൊണ്ടായിരുന്നു അച്ചന്‍ പ്രസംഗം തുടങ്ങിയത് 
 
അച്ചന്‍ വചന ശുശ്രൂഷ നിര്‍വഹിക്കുന്നു 

പ്രസംഗത്തിനു ശേഷം   ഗായക സംഘം മദ്ബഹയ്ക്ക് മുന്‍പില്‍ വന്നു ഒരു കണ്‍വെന്‍ഷന്‍ ഗാനവും 'ജലാശയേ പടവൊന്നു ' എന്ന കീര്‍ത്തനവും ആലപിച്ചു.
ജോസ് പി.ദാനിയേല്‍(സങ്കീര്‍ത്തനം),കുര്യന്‍.കെ.പോള്‍ (മധ്യസ്ഥ പ്രാര്‍ത്ഥന),മിഥുന്‍,ബ്ലെസ്സി (കയ്യസൂരി), (സ്തോത്രകാഴ്ച ) എന്നിങ്ങനെ വിവിധ കാര്യങ്ങളാല്‍ ശുശ്രൂഷയില്‍ പങ്കാളികളായി.
എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
 

Wednesday, July 18, 2012


ഈ വര്‍ഷത്തെ കരോള്‍ ഗാനപരിശീലനം

ഈ വര്‍ഷത്തെ കരോള്‍ ഗാനപരിശീലനം ഇവിടെ തുടങ്ങുന്നു.
ഇവിടെ നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ സ്പീഡ്  കുറച്ച്  പ്ലേ ചെയ്ത്  അതിനോടൊപ്പം പാടി പഠിക്കുക.

Friday, June 29, 2012

കൊല്ലാട് സി.എസ് .ഐ ഗായകസംഘത്തിന്റെ പുതിയ കമ്മിറ്റിയെ 24/6/2012 ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ഇടവക വികാരി പി.ഐ.ജേക്കബ്‌ അച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തു.
പ്രസിഡന്റ്‌
റവ.പി.ഐ .ജേക്കബ്‌ (ഇടവക വികാരി)
സെക്രട്ടറി 
 കുര്യന്‍ കെ.പോള്‍ 
ജോ.സെക്രട്ടറി
ഹണിമോള്‍ 
ക്രോസ് ബെയരെര്മാര്‍ :
ജെസിന്‍ ജോസ് ,ഹരീഷ് മോന്‍ ഷിബു 
ലീഡര്‍മാര്‍
ഹരീഷ് മോന്‍ ഷിബു,ബീന ജോര്‍ജ് 
 കമ്മിറ്റി 
സാന്ദ്ര മനോജ്‌ 
രാജിമോള്‍ 
ആനി ജോസ് 
രമ്യ കെ. ജോസഫ്‌ 
 

Sunday, May 13, 2012

സ്ഥലം മാറ്റം

ഗായകസംഘത്തിന്റെ പ്രസിഡന്റും കൊല്ലാട് സി.എസ് . ഐ ഇടവക വികാരിയുമായിരുന്ന റവ.ജേക്കബ്‌  ഡാനിയേല്‍ അച്ചന്‍ 2012 മെയ്‌ 8  നു പുതുവല്‍ ഇടവകയിലേക്ക് സ്ഥലം മാറിപ്പോയി. പകരം റവ.പി.ഐ.ജേക്കബ്‌ അച്ചന്‍ ചുമതല എടുത്തു. ഇരുവര്‍ക്കും ഗായകസംഘത്തിന്റെ ആശംസകള്‍ ....    

Tuesday, April 17, 2012


Halleluja Chorus

Friday, April 6, 2012

ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു.

ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു.PSR S710
 
കൊല്ലാട് സി.എസ്.ഐ.സഭയിലെ ഉപയോഗത്തിനായി ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു. ഇടവകാംഗമായ മധുരംചേരില്‍ ചാണ്ടിക്കുഞ്ഞു തന്റെ പിതാവായ പരേതനായ ഡി. തോമസിന്റെ ഓര്‍മയ്ക്കയിട്ടാണ് 50000 രൂപ വിലയുള്ള ഈ അത്യാധുനിക ഓര്‍ഗന്‍ സഭയ്ക്ക് വാങ്ങി നല്‍കിയത് . ഇന്നലെ പെസഹാ വ്യാഴാഴ്ച വൈകിട്ടത്തെ ശുശ്രൂഷയില്‍ ഇടവക വികാരി.റവ.ഡോ.ജേക്കബ്‌ ഡാനിയേല്‍ അച്ചന്‍ ഇത് പ്രാര്‍ത്ഥിച്ചു പ്രതിഷ്ടിച്ചു .മധുരംചേരില്‍ ചാണ്ടിക്കുഞ്ഞിനോടുള്ള സഭയുടെ നന്ദി അറിയിക്കുന്നു.ആ കുടുംബത്തെ പ്രാര്‍ഥനയില്‍ എന്നും ഞങ്ങള്‍ ഓര്‍ക്കും.