സഭൈക്യാരാധാന
കൊല്ലാട് പ്രദേശത്തെ മാർത്തോമ -സി.എസ് .ഐ. സഭകളുടെ ഐക്യ ആരാധന ഇന്ന് രാവിലെ 8 മുതൽ 10 വരെ കൊല്ലാട് ബെത്ലഹേം മാർത്തോമ്മ ദേവാലയത്തിൽ നടത്തപ്പെട്ടു.
മഹായിടവക ട്രഷറർ റവ.സാബു കെ.ചെറിയാൻ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. ഇടവക വികാരി റവ.പി.എൽ.ഷിബു,മാർത്തോമ്മ ഇടവക വികാരി ( ) എന്നിവർ ശശ്രൂഷയിൽ അദ്ദേഹത്തെ സഹായിച്ചു. കൈക്കാരന്മാരായ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ, ജോസ് പി.ഡാനിയേൽ എന്നിവർ വേദഭാഗങ്ങൾ വായിച്ചു. രമ്യ സങ്കീർത്തനം 27 വായിച്ചു. റവ.സാബു കെ.ചെറിയാൻ വചന ശുശ്രൂഷ നിർവ്വഹിച്ചു. വിശുദ്ധ സംസർഗത്തിൽ ഇരു സഭകളിലെയും അംഗങ്ങൾ ഒരുമിച്ചു പങ്കെടുത്തു.ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ആരാധനയ്ക്ക് ശേഷം മാർത്തോമ്മ സഭ എല്ലാവർക്കും ലഘുഭക്ഷണം നല്കി.