The Church of South India (CSI) is the successor of the Church of England in India after Indian Independence. It came into being by a union of Anglican and Protestant churches in South India. It combined the South India United Church (union of theCongregationalists and the Presbyterians); the then 14 Anglican Dioceses of South India and one in Sri Lanka; and the South Indian District of the Methodist church[1] With a membership of over four million, it is India's second largest Christian churchafter the Catholic Church in India.[5] CSI is one of three united churches in the Anglican Communion, the others being the Church of North India and the Church of Pakistan.
The inspiration for the Church of South India was born from ecumenism and inspired by the words of Jesus Christ as recorded in the Gospel of John (17.21). Just like the United Church of Christ (Congregationalist), one of their forbearer denominations, their motto is:
Contents
- 1History
- 2Logo
- 3Beliefs and practices
- 4Social issues
- 5Liturgy
- 6Festivals
- 7Constitution
- 8Ecumenism
- 9Administration
- 10Synod
- 11Dioceses
- 12Congregations
- 13Church of South India Trust Association
- 14Affiliations
- 15Growth
- 16Gallery
- 17See also
- 18References
- 1910-ൽ എഡിൻബറോയിൽ വെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട വി.എസ്. അസീറിയയെപ്പോലുള്ളവർ സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തു. പിന്നീടദ്ദേഹം ആംഗിക്കൻ സഭയിലെ ആദ്യത്തെ ഇന്ത്യൻ ബിഷപ്പായി. 1919-ൽ ആംഗ്ലിക്കൻ, മെഥഡിസ്റ്റ്, എസ്.ഐ.യു.സി. സഭകളുടെ പ്രതിനിധികൾ അനൗപചാരികമായി നടത്തിയ ചർച്ചകളാണ് ദക്ഷിണേന്ത്യയിൽ സഭൈക്യത്തിനുള്ള വഴി തുറന്നത്. സഭകളുടെ ഏകീകരണത്തിന് ലാംബെത് ചതുർതത്വങ്ങൾ (Lambeth Quadrilateral) അടിസ്ഥാനമാക്കാമെന്ന് അവർ തീരുമാനമെടുത്തു.
- പഴയ നിയമവും പുതിയ നിയമവും അടങ്ങിയ വേദപുസ്തകം രക്ഷക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ്ണ സ്രോതസ്സും വിശ്വാസകാര്യങ്ങളുടെ പരമമായ മാനദണ്ഡവുമാണ്
- ഈ വിശ്വാസം സാക്ഷീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സംഹിതകളാണ്അപ്പസ്തോലവിശ്വാസപ്രമാണവും നിഖ്യാവിശ്വാസപ്രമാണവും
- സ്നാനം, കുർബ്ബാന എന്നീ ചടങ്ങുകൾ
- ചരിത്രപരമായ എപ്പിസ്കോപ്പസി (സഭാഭരണത്തിൽ ബിഷപ്പിന്റെ തസ്തിക)
എന്നിങ്ങനെയുള്ള ഈ നാലു കാര്യങ്ങളിൽ ആദ്യ മൂന്നെണ്ണത്തിലും എളുപ്പത്തിൽ ഏകാഭിപ്രായത്തിലെത്തുവാൻ സാധിച്ചു. എന്നാൽ നാലാമത്തെ വിഷയത്തിൽ ഒരു തീരുമാനത്തിലെത്തുവാൻ കാലതാമസമെടുത്തു. ഏകീകരണ ചർച്ചയിലേർപ്പെട്ട സഭകളിൽ ആംഗ്ലിക്കൻ സഭയിൽ മാത്രമാണ് കൈവയ്പിലൂടെയുള്ള എപ്പിസ്കോപ്പസി നിലവിരുന്നത്. രണ്ടു ദശകങ്ങളിലെ കൂടിയാലോചനകളിലൂടെയാണ് സഭൈക്യപദ്ധതി പൂർത്തീകരിക്കപ്പെട്ടത്. പക്ഷേ ഈ തീരുമാനങ്ങൾക്ക് മൂന്നു സഭകളുടെയും ഭരണസമിതികളുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുവാൻ പിന്നെയും ഏതാനും വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടിവന്നു. അങ്ങനെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അതേവർഷം (1947-ൽ) സി.എസ്.ഐ. സഭ രൂപമെടുത്തു.പിറവി
മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ 1947 സെപ്റ്റംബർ 27-ന് അന്നത്തെ തിരുവിതാംകൂർ -കൊച്ചി ആംഗ്ലിക്കൻ മഹായിടവക ബിഷപ്പ് സി.കെ. ജേക്കബ് ആണു് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചതു്.എപ്പിസ്കോപ്പസി, സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐ-യുടെ രൂപീകരണത്തിലെ പ്രധാന നാഴികക്കല്ലായത്. ബിഷപ്പ് എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതൽ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്കോപ്പൽ അല്ലാത്ത സഭകൾ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. സഭകളുടെ ലോക കൗൺസിൽ സ്ഥാപിക്കപ്പെടുന്നതിനും ഒരു വർഷം മുൻപായി നടന്ന സി.എസ്.ഐ. സഭയുടെ രൂപീകരണം സഭകളുടെ ഏകീകരണശ്രമങ്ങളിലെ ശ്രദ്ധേയമായ കാൽവെയ്പ്പുകളൊന്നാണ്. എപ്പിസ്കോപ്പലായതും അല്ലാത്തതുമായ സഭകൾ ചേർന്ന് ഒരു സംയുക്ത എപ്പിസ്കോപ്പൽ സഭക്ക് രൂപം നൽകപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നുസഭൈക്യപാതയിലെ തുടർശ്രമങ്ങൾക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] 1975-ൽ സി.എസ്.ഐ., സി.എൻ.ഐ., മാർത്തോമ്മാ സഭ എന്നിവ ഉൾക്കൊള്ളുന്ന ജോയിന്റ് കൗൺസിൽ നിലവിൽ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീർന്നില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ഐക്യത്തിൽ പ്രവർത്തിക്കുന്നു.ഭരണ സംവിധാനം
സിനഡ്
ചെന്നെ ആസ്ഥാനമായുള്ള സിനഡ് ആണ് സഭയുടെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. മോഡറേറ്റർ എന്ന പദവിയുള്ള പ്രിസൈഡിംഗ് ബിഷപ്പാണ് സിനഡിനു നേതൃത്വം നൽകുന്നത്. മോഡറേറ്ററെ രണ്ടു വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കുന്നു.മഹായിടവകകൾഭരണസൗകര്യാർത്ഥം ചർച്ച് ഓഫ് സൗത്ത് ഇന്ത്യയെ മഹായിടവകകൾ ആയി തിരിച്ചിരിക്കുന്നു. ഒരോ മഹായിടവകയും ചുമതല ഒരോ ബിഷപ്പിന് നൽകപ്പെട്ടിരിക്കുന്നു. ഇപ്പോൾ 22 മഹായിടവകകൾ നിലവിലുണ്ട്. ഇവയിൽ ദക്ഷിണ കേരള, മധ്യകേരള, ഉത്തര കേരള, ഈസ്റ്റ് കേരള എന്നിങ്ങനെ നാലു മഹായിടവകകൾ കേരളത്തിലും ജാഫ്ന ആസ്ഥാനമായി ഒരു മഹായിടവക ശ്രീലങ്കയിലുമാണ്. മറ്റുള്ളവ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്എന്നിവിടങ്ങളിലാണ്.ഇടവകകൾവിവിധ മഹായിടവകളിലായി 14,000 ഇടവകകൾ സഭയിലുണ്ട്. ഇവയിലേറെയും സഭയിലെ അംഗങ്ങളേറെയുള്ള ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലെ ജാഫ്ന പ്രദേശത്തുമാണെങ്കിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ചില ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിലും സി.എസ്.ഐ ഇടവകകളുണ്ട്.