Wednesday, December 26, 2012

കൊല്ലാട് സി.എസ് .ഐ സഭയിലെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 24 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെട്ടു.പരിശീലനം നേടിയ അഞ്ചു കുട്ടികളെ അച്ചന്‍ പ്രതിഷ്ഠിച്ചു ഗായക സംഘത്തില്‍ അംഗങ്ങളാക്കി .തുടര്‍ന്ന് പ്രാരംഭ ശുശ്രൂഷയ്ക്ക് ശേഷം കാരോള്‍ സര്‍വീസ് നടത്തപ്പെട്ടു.റിട്ട.സുപ്രീം കോടതി ജസ്റ്റീസ് ശ്രീ.ജസ്റ്റീസ്.കെ.ടി .തോമസ്‌ ക്രിസ്മസ് സന്ദേശം നല്‍കി.കഴിഞ്ഞ 30 വര്‍ഷമായി സഭയില്‍ ഓര്‍ഗനിസ്റ്റ് ആയി സേവനം ചെയ്യുന്ന ക്വയര്‍ മാസ്റ്റര്‍ ജോണ്‍സന്‍ ഡാനിയേലിനെ അദ്ദേഹം സഭയ്ക്ക് വേണ്ടി പൊന്നാടയണിയിച്ചു .








No comments: