Monday, December 23, 2013

Carol Programme

Carol 2013 ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
ദൈവഹിതമാകയാൽ നമ്മുടെ സഭയിലെ ക്രിസ്മസ് കരോൾ സർവ്വീസ് ഡിസംബർ 24 നു വൈകുന്നേരം 6.30 നു നടത്തപ്പെടും. കടുവാക്കുളം ചെറുപുഷ്പം കത്തോലിക്കാ ദേവാലയത്തിലെ വികാരിയായ ഫാദർ മാത്യു പുളിയുറുംബിൽ ക്രിസ്മസ് സന്ദേശം നല്കും.ഏവരെയും സ്വാഗതം ചെയ്യുന്നു.

Sunday, November 3, 2013

ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു.

ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ്  ചെയ്തു.
ഇന്ന് വൈകുന്നേരം 7 മണിക്ക് നമ്മുടെ ഗായകസംഘത്തിന്റെ ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ്  ചെയ്തു.ഇടവക വികാരി റവ.റെജീവ് സുഗു അച്ചനാണ് ഇതിനുള്ള വഴിയൊരുക്കിയത് .
ഈ പരിപാടി 2013 ഡിസംബർ 27 ന് വൈകുന്നേരം 7 മണി,11മണി , 28  ന് രാവിലെ 6 മണി ,11മണി  എന്നീ സമയങ്ങളിൽ "ബാക്ക് ടു ബെത്ലഹേം"എന്ന പരിപാടിയിൽ പവ്വർ വിഷൻ ടി വി സംപ്രേഷണം ചെയ്യുന്നതാണ്‌.
 കൊല്ലാട് സെന്റ്‌.മീഖായേൽ സി.എസ് .ഐ.ക്വയർ പാടുന്നു.
 ക്വയർ മാസ്റ്റർ പവ്വർ വിഷൻ ചാനലിന്റെ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.
സമീപം നില്ക്കുന്നത് ഇടവക വികാരി റെജീവ് സുഗു അച്ചൻ 

Sunday, September 1, 2013

ഗായകസംഘ ഞായർ 2013

 ഇന്ന് നമ്മുടെ സഭ ഗായകസംഘ ഞായർ ആഘോഷിച്ചു. ...
സെപ്റ്റംബർ ഒന്ന് നമുക്ക് ഒരു പ്രത്യേക ദിനം കൂടിയാണ്.
ഒന്നേമുക്കാൽ നൂറ്റാണ്ട് മുമ്പ് സുറിയാനി  സഭയിലെ അനാചാരങ്ങളെയും അന്യാരാധന കളെയും തിരുത്തിക്കുറിച്ച കൈതയിൽ ഗീവർഗീസ് മല്പ്പാൻ അച്ചൻ സുറിയാനി ഭാഷയിലെ  ശുശ്രൂഷ മലയാളത്തിലാക്കി ആരാധന മദ്ധ്യേ ഉപയോഗിച്ച ദിവസമാണിന്ന് ...!
ഒന്നേമുക്കാൽ നൂറ്റാണ്ട് മുമ്പ്  ഹെൻട്രി ബേക്കർ മിഷണറി കൈതയിൽ ഗീവർഗീസ് മല്പ്പാൻ അച്ചനോട് 1836 ഓഗസ്റ്റ് 18നു 1000 പണത്തിനു വാങ്ങി സി.എം.എസ് സഭയോട് ഈ പള്ളിയും ചേർത്തു .
അന്ന് ജീർണ്ണിച്ചിരുന്ന പഴയ പള്ളി പൊളിച്ചു മാറ്റിയ ശേഷം അദ്ദേഹം നമുക്ക് നിർമ്മിച്ച്‌ നല്കിയ പള്ളിയാണ് ഇപ്പോഴുള്ളതെന്ന് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഈ സ്മരണയിൽ നമ്മൾ സഭയായി ഇന്ന് അഭിവന്ദ്യ ഹെൻട്രി ബേക്കർ മിഷനറിയുടെ കല്ലറയിൽ നിന്നും ഒരു ദീപശിഖാ പ്രയാണം നടത്തി.
 ഹെൻട്രി ബേക്കർ മിഷണറിഅന്ത്യവിശ്രമം കൊള്ളുന്ന 
കോട്ടയം സി.എസ് ഐ.കത്തീട്രൽ സെമിത്തേരി
 ഹെൻട്രി ബേക്കർ മിഷണറിയുടെ അന്ത്യവിശ്രമസ്ഥലം 
രാവിലെ 7.30നു ആരംഭിച്ച പ്രയാണം അറുപതോളം ബൈക്കുകളുടെ അകമ്പടിയോടെ 8.15 നു കൊല്ലാട് പള്ളിയുടെ 
തിരുമുറ്റത്തെത്തി  ചേർന്നു .
 ഹെൻട്രി ബേക്കർ മിഷണറിയുടെ അന്ത്യവിശ്രമസ്ഥലം 

 ദീപശിഖാ പ്രയാണം ആരംഭിക്കുന്നതിനു മുൻപ് 
ഇടവക വികാരി രെജീവ് സുഗു അച്ചൻ പ്രഭാഷണം നടത്തുന്നു 

ദീപശിഖാ പ്രയാണം  


ദീപശിഖാ പ്രയാണം കൊല്ലാട് പള്ളിയിൽ  എത്തിയപ്പോൾ

തുടർന്ന് പ്രാർത്ഥനയോടെ മുതിർന്ന അംഗങ്ങൾ മുതൽ ശിശുക്കൾ വരെ ആ ദീപശിഖ കൈമാറി.
പിന്നീടു സ്തോത്ര ഗീതത്തോടെ  ആലയത്തിൽ പ്രവേശിച്ചു.ഗായക സംഘത്തെ പ്രതിഷ്ടിച്ച് പ്രാർത്ഥിച്ചു .
പഴയ നിയമ ഭാഗം വായിക്കുന്നത് ശ്രീമതി.അശ്വതി ചാക്കോ

സങ്കീർത്തനംവായിക്കുന്നത്  അഞ്ജുമോൾ ജെയിംസ് 
ലേഖനഭാഗം -- ജോസ് പി. ഡാനിയേൽ

സുവിശേഷം - റവ.രെജീവ്‌ സുഗു (ഇടവക വികാരി)
 വചന ശുശ്രൂഷ 
തുടർന്ന് പ്രത്യേക ഗാനമായി കീർത്തനം 401
മറ്റൊരു ഈണത്തിൽ അവതരിപ്പിച്ചു.

Sunday, July 14, 2013

നമ്മുടെ ഗായകസംഘത്തിന്റെ പ്രസിഡണ്ട്‌ ആയിരുന്ന പി.ഐ.ജേക്കബ്‌ അച്ചൻ 2013 മെയ്‌ മാസത്തിൽ സ്ഥലം മാറിപ്പോയി. പുതുതായി വന്നു ചേർന്ന റെജീവ് സുഗു അച്ചൻ പുതിയ  പ്രസിഡണ്ട്‌ ആയി ചുമതലയേറ്റു.

 
അച്ചനെയും കൊച്ചമ്മയെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.

Friday, March 29, 2013

ഈ വര്‍ഷത്തെ കഷ്ടാനുഭവ ഗാനശുശ്രൂഷ


PASSION FRUIT 2013