Thursday, April 2, 2015

യൂദ ഇസ്കര്യോത്തയുടെ ചരിത്രം

യൂദാസ് സ്കറിയോത്ത


Judas Iscariot (right), retiring from the Last Supper, painting by Carl Bloch, late 19th century
യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത. യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. യൂദാസ് ഗലീലിക്കാരനായിരുന്നുവെന്നും ശിമയോൻ സ്കറിയോത്ത എന്നയാളിന്റെ മകനായിരുന്നുവെന്നും ബൈബിൾ പറയുന്നു.
യേശു ക്രിസ്തുവിനെ യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോൾ അതിൽ മനംനൊന്ത് യൂദാസ് ആത്മഹത്യ ചെയ്തതായി മത്തായിയുടെ സുവിശേഷം പറയുന്നു. എന്നാൽ യേശുവിനെ ഒറ്റുകൊടുത്ത് ലഭിച്ച പ്രതിഫലം കൊണ്ട് യൂദാസ് ഒരു സ്ഥലം വാങ്ങി.അവിടെ അവൻ തലകുത്തി വീണ് വയർ പിളർന്ന് മരിച്ചെന്ന് അപ്പ. പ്രവർത്തനങ്ങളിൽ (1:18) പറയുന്നു. ഈ സ്ഥലം രക്തത്തിന്റെ വയൽ എന്നർത്ഥമുള്ള അക്കൽദാമ എന്നറിയപ്പെട്ടു.
യൂദാസിന്റെ സുവിശേഷം എന്നൊരു ഗ്രന്ഥം അടുത്തകാലത്ത് ഈജിപ്തിൽ നിന്നു കണ്ടെടുത്തു. യൂദാസും യേശു ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ തീവ്രത ഈ പുസ്തകത്തിൽ കാണാമെന്ന് അവകാശപ്പെടുന്നു. ഡി.സി. ബുക്സ് ഇതിന്റെ മലയാള പരിഭാഷയും പഠനവും പുറത്തിറക്കി. മാധ്യമപ്രവർത്തകനായ മാനുവൽ ജോർജ്ജ് എഴുതിയ പഠനത്തിൽ യൂദാസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

യൂദാസിന്റെ സുവിശേഷം

യൂദാസിന്റെ സുവിശേഷം എന്നത് ഒരു പ്രശസ്തമായ ജ്ഞാനവാദഗ്രന്ഥമാണ്‌. ഈ സുവിശേഷം 1978 ലാണ് ഈജിപ്തിലെ മരുഭൂമികളിലൊന്നിൽ നിന്ന് കണ്ടെത്തിയത്. നാഷനൽ ജോഗ്രഫിക് ഇത് പഠനങ്ങൾക്കു വിധേയമാക്കിയ ശേഷം 2006 ഏപ്രിലിൽ പ്രസിദ്ധീകരിച്ചു. പുസ്തകം ഏറെ വിവാദങ്ങൾക്കു തുടക്കമിട്ടു. യൂദാസിന്റെ സുവിശേഷം എ.ഡി. 130-150 കാലത്ത് എഴുതപ്പെട്ടുവെന്നു കരുതുന്നു. ആദിമ ക്രൈസ്തവ സഭയുടെ പിതാവായിരുന്ന ഐറേനിയസ് എന്ന ബിഷപ്പ് എ.ഡി. 180ല് ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട് എന്നത് അതിനും മുന്പ് ഈ ഗ്രന്ഥം എഴുതപ്പെട്ടു എന്നതിന്റെ തെളിവാണ്. യൂദാസ് സ്കറിയോത്തനേരിട്ടു എഴുതിയതാവാൻ തരമില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാവാം രചന നിർവഹിച്ചത്. നോസ്റ്റിക് (ജ്ഞാനവാദം) സുവിശേഷങ്ങളുടെ പട്ടികയിലാണ് ഈ സുവിശേഷത്തെയും മതപണ്ഡിതർ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂദാസ് സ്കറിയോത്തയേശുവിനെ ഒറ്റിക്കൊടുത്തത് യേശുവിന്റെ തന്നെ ആവശ്യപ്രകാരമായിരുന്നുവെന്ന് സുവിശേഷം പറയുന്നു. യൂദാസ് സ്കറിയോത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നുവെന്നും സുവിശേഷം പഠിപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള വിവര്ത്തനം പത്രപ്രവർത്തകനായ മാനുവൽ ജോർജ് നിർഹവഹിച്ചു. യൂദാസിന്റെ ജീവിതം സംബന്ധിച്ച വിശദമായ പഠനവും ഡിസി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിലുണ്ട്.

No comments: