Saturday, September 29, 2018

നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം - The foundation's Memorial Day

നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനം

കൊല്ലാട് സെന്റ്. മീഖായേൽ സി.എസ്.ഐ. സഭ അതിന്റെ ചരിത്രത്തിലെ നൂറ്റിയെണ്പതാം പ്രതിഷ്ഠാദിനംആഘോഷപൂർവം കൊണ്ടാടി.സഭയിലെ ദീർഘായുഷ്മാന്മാരായ നാല്പത്തെട്ടുപേരെ ഈ ചരിത്ര ദിനത്തിൽ വിശിഷ്ടമായ പൊന്നാട നൽകി ആദരിച്ചു. മദ്ധ്യകേരള മഹായിടവകയുടെ ഖജാൻജി (Treasurer)യായി പ്രവർത്തിക്കുന്ന Rev. Thomas Payikkadu ഈ പ്രത്യേക പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു.
നമ്മുടെ ഇടവകയിലെ മുതിർന്ന പട്ടക്കാരനായ കൈതയിൽ ചാക്കോ ശാസ്ത്രി അച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.

No comments: