ഈ വര്‍ഷത്തെ കരോള്‍ ഗാനപരിശീലനം ഇവിടെ തുടങ്ങുന്നു.
ഇവിടെ നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ സ്പീഡ് കുറച്ച് പ്ലേ ചെയ്ത് അതിനോടൊപ്പം പാടി പഠിക്കുക.
Friday, June 29, 2012
കൊല്ലാട് സി.എസ് .ഐ ഗായകസംഘത്തിന്റെ പുതിയ കമ്മിറ്റിയെ 24/6/2012 ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ഇടവക വികാരി പി.ഐ.ജേക്കബ് അച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തു.
ഗായകസംഘത്തിന്റെ പ്രസിഡന്റും കൊല്ലാട് സി.എസ് . ഐ ഇടവക വികാരിയുമായിരുന്ന റവ.ജേക്കബ് ഡാനിയേല്‍ അച്ചന്‍ 2012 മെയ് 8 നു പുതുവല്‍ ഇടവകയിലേക്ക് സ്ഥലം മാറിപ്പോയി. പകരം റവ.പി.ഐ.ജേക്കബ് അച്ചന്‍ ചുമതല എടുത്തു. ഇരുവര്‍ക്കും ഗായകസംഘത്തിന്റെ ആശംസകള്‍ ....
കൊല്ലാട് സി.എസ്.ഐ.സഭയിലെ ഉപയോഗത്തിനായി ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു. ഇടവകാംഗമായ മധുരംചേരില്‍ ചാണ്ടിക്കുഞ്ഞു തന്റെ പിതാവായ പരേതനായ ഡി. തോമസിന്റെ ഓര്‍മയ്ക്കയിട്ടാണ് 50000 രൂപ വിലയുള്ള ഈ അത്യാധുനിക ഓര്‍ഗന്‍ സഭയ്ക്ക് വാങ്ങി നല്‍കിയത് .ഇന്നലെ പെസഹാ വ്യാഴാഴ്ച വൈകിട്ടത്തെ ശുശ്രൂഷയില്‍ ഇടവക വികാരി.റവ.ഡോ.ജേക്കബ് ഡാനിയേല്‍ അച്ചന്‍ ഇത് പ്രാര്‍ത്ഥിച്ചു പ്രതിഷ്ടിച്ചു .മധുരംചേരില്‍ ചാണ്ടിക്കുഞ്ഞിനോടുള്ള സഭയുടെ നന്ദി അറിയിക്കുന്നു.ആ കുടുംബത്തെ പ്രാര്‍ഥനയില്‍ എന്നും ഞങ്ങള്‍ ഓര്‍ക്കും.